ഗള്‍ഫിലെ റേഡിയോ സ്റേഷനുകള്‍ ശ്രോതാക്കളുടെ കാശ് ഊറ്റി എടുക്കുന്നതെങ്ങനെ?
1. റോഡില്‍ നിങ്ങള്‍ എവിടെയെങ്കിലും ട്രാഫിക് ജാം കണ്ടാല്‍ ഉടനെ ഒരക്ഷരം മെസേജ് അയക്കുക, അവര്‍ നിങ്ങളെ തിരിച്ചു വിളിച്ചു റോഡിലെ എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് തരും. സത്യത്തില്‍ നിങ്ങള്‍ ഇത്തരം ഷോര്‍ട്ട് നമ്പരുകളിലേക്ക് ഒരു മെസേജ് അയക്കുമ്പോള്‍ ഒരക്ഷരം ആയാലും ഒരു വാക്ക് ആയാലും നിങ്ങളുടെ രണ്ടു ദിര്‍ഹം പോയി കിട്ടും. (അതില്‍ തന്നെ 60% അവര്‍ക്ക് കിട്ടിയാലും 1.20 ദിര്‍ഹം ലാഭം - ചില നമ്പരുകളിലേക്ക് മെസേജ് അയച്ചാല്‍ പത്തു ദിര്‍ഹം വരെ പോകും.) അവര്‍ തിരിച്ചു വിളിച്ചാല്‍ അവര്‍ക്ക് ചെലവ് 30 Fils മാത്രം കാരണം ഒരു മിനിട്ടില്‍ കൂടുതല്‍ അവര്‍ക്ക് ഒന്നും ചോദിക്കാനുണ്ടാകാറില്ല. അധികവും തിരിച്ചു വിളിക്കാറില്ല എന്നത് സത്യം, എങ്കിലും നൂറു കണക്കിന് ആളുകള്‍ മെസേജ് അയക്കുന്നു. അതില്‍ നിന്നും നല്ലൊരു വരുമാനം കിട്ടുന്നു. ഇവര്‍ കാശിനു ആര്‍ത്തി ഇല്ലാത്തവ ജന സേവകര്‍ ആണെങ്കില്‍ ഒരു ടോള്‍ ഫ്രീ നമ്പര്‍ കൊടുത്തിട്ട് അതിലേക്കു വിളിക്കാന്‍ പറഞ്ഞാ പോരെ?? നല്ല രേസ്പോന്സും കിട്ടും ജനങ്ങളുടെ കാശും പോകില്ല.
2. കൊണ്ടസ്ടുകളില്‍ സമ്മാനം കിട്ടാന്‍ മെസേജ് അയച്ചാലും രണ്ടു ദിര്‍ഹം തന്നെ ആണ് ചാര്‍ജ്. ഏതെന്കിലും സ്പോണ്സര്‍ നല്‍കുന്ന ഗിഫ്റ്റ് ഹാംപരുകള്‍ ചിലപ്പോള്‍ ഒരു സിനിമയുടെ സീ ഡീ യോ അല്ലെങ്കില്‍ വില കുറഞ്ഞ എന്തെങ്കിലും വസ്തുക്കളായിരിക്കും കിട്ടുക , സമ്മാനം കിട്ടിയാല്‍ അത് വാങ്ങാനായി ഇവരുടെ ഓഫീസില്‍ തന്നെ പോകണം. ഇതിനൊന്നും റേഡിയോ സ്റേഷന് ഒരു രൂപ പോലും നഷ്ടം വരുന്നില്ല. അതൊക്കെ പോട്ടെ, ഒരു കൊണ്ടസ്ടിലെക്ക് മെസേജ് അയക്കുന്ന ആയിരക്കണക്കിന് ശ്രോതാക്കളുടെ മൊബൈലില്‍ നിന്നും ഊറ്റി എടുക്കുന്ന പണത്തിന്റെ കണക്കുകള്‍ ഒന്ന് ചിന്തിച്ചു നോക്കൂ .
3. ഒരു റേഡിയോ സ്റേഷന്‍ എന്നാല്‍ ഒരു പാട് പരസ്യ സ്പോണ്സര്‍മാരാല്‍ നടന്നു പോകുന്ന സംഭവമാണ്. നമ്മള്‍ കേള്‍ക്കുന്ന ഓരോ നിമിഷവും ഏതെന്കിലും ഒരു പരസ്യത്തിന്റെ കാശ് കൊണ്ട് പ്രക്ഷേപണം ചെയ്യുന്നതായിരിക്കും, ഈ ഒരു അവസ്ഥയില്‍ റേഡിയോ കമ്പനിക്ക് വരുമാനം അല്ലാതെ നഷ്ടം ഒന്നും വരുന്നില്ല. (ഒരു ബിസിനസ് സ്ഥാപനം തീര്‍ച്ചയായും അങ്ങനെ തന്നെ ആയിരിക്കണം), പക്ഷെ റേഡിയോയിലെ അവതാരകര്‍ അവര്‍ എന്തോ വലിയ ഔദാര്യം അല്ലെങ്കില്‍ ജന സേവനം ചെയ്യുന്നത് പോലെ ആണ് പെരുമാറുക. ഭാഷയുടെയും ദേശത്തിന്റെയും പേര് പറഞ്ഞു സഹതാപം പിടിച്ചു പറ്റുക. അവരും നമ്മളും ജോലി ചെയ്യുന്നു കൂലി വാങ്ങുന്നു, പക്ഷെ നമ്മളെ പറഞ്ഞു പറ്റിച്ചു നമ്മുടെ വരുമാനത്തിന്റെ ഒരു പങ്കു മേസേജായി അവരും പറ്റുന്നു. അതായത് ചിരിച്ചു കൊണ്ട് പോക്കറ്റടിക്കുക.
4. ചില മല്‍സരങ്ങള്‍ നടക്കുമ്പോള്‍ അവതാരകര്‍ അറിയാതെ ഉത്തരം പറഞ്ഞു പോകുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ഇതിന്റെ പിന്നില്‍ ചതി ഇല്ലേ??? അതായത് ഒരേ ഒരു അവതാരകന്‍ ആണെങ്കില്‍ അറിയാതെ ഉത്തരം പറഞ്ഞു പോയി എന്നാ നിലയില്‍ അദ്ദേഹം അത് വിഴുങ്ങാന്‍ നോക്കും.. പക്ഷെ ചോദ്യം മാറ്റില്ല. ഇനി രണ്ടു പേര്‍ അവതാരകരായി ഉണ്ടെങ്കില്‍ ഒരാള്‍ അറിയാതെ ഉത്തരം പറഞ്ഞു പോയി എന്നാ നിലയില്‍ മറ്റയാള്‍ അയാളെ സംരക്ഷിക്കാന്‍ നോക്കും അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കും. പക്ഷെ ചോദ്യം മാറ്റില്ല. ഉത്തരം അറിയാതിരുന്ന നമ്മള്‍ ഉത്തരം കിട്ടിയല്ലോ എന്നാ സന്തോഷത്തില്‍ സമ്മാനവും പ്രതീക്ഷിച്ചു ഇന്നാ പിടിച്ചോ എന്ന രീതിയില്‍ പെട്ടെന്ന് തന്നെ ഒന്നോ രണ്ടോ മെസേജ് അയക്കും. ചുരുക്കി പറഞ്ഞാല്‍ അവര്‍ക്ക് ഒരു ദിവസം കൊണ്ട് കിട്ടുന്ന മെസേജുകളുടെ വരുമാനം പത്തു മിനിട്ട് കൊണ്ട് കിട്ടുന്നു എന്നര്‍ത്ഥം. എപ്പടീ???
5. പാവങ്ങളെ ലോകം കാണിക്കാനായി ഞങ്ങള്‍ പ്രേക്ഷകര്‍ക്കായി വിദേശ ടൂര്‍ സംഘടിപ്പിക്കുന്നു, സൌജന്യമായി മാതാ പിതാക്കളെ ഗള്‍ഫ് കാണിക്കാന്‍ കൊണ്ട് വരുന്നു, റംസാന്‍ സമയത്ത് ലേബര്‍ ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നു, മെഡിക്കല്‍ ക്യാമ്പ്, ഫുട് ബോള്‍ കളി, ക്രിക്കെറ്റ്, സംഗീത മല്‍സരം, ഓഡിയോ റിയാലിറ്റി ഷോ, ചര്‍ച്ചകള്‍, സൌജന്യ യാത്രാ ടിക്കറ്റുകള്‍, എന്തുമാകട്ടെ പ്രേക്ഷകാ ഒരു മെസേജ് അയച്ചാല്‍ നിനക്കും പങ്കെടുക്കാം. വലിയ മല്‍സരങ്ങള്‍ക്ക് നമുക്ക് ചാന്‍സ് കൂടുതല്‍ കിട്ടാന്‍ നമ്മള്‍ മൊബൈലിലെ കാശ് തീരുന്നത് വരെ മെസേജ് അയച്ചു കൊണ്ടേയിരിക്കുന്നു. സത്യത്തില്‍ ഇതിന്റെ പിന്നിലെ പരിപാടി എന്താ??? വിദേശ ടൂര്‍ അല്ലെങ്കില്‍ ഒരു പരിപാടി എന്നത് പല സ്പോന്സര്മാര്‍ ഏറ്റെടുക്കുന്ന കാര്യമാണ്. അതില്‍ റേഡിയോ സ്റേഷന് ഒരു രൂപ പോലും ചിലവില്ല. അങ്ങനെ ഉള്ള പരിപാടിക്ക് പങ്കെടുത്തവര്‍ക്ക് അറിയാം അവിടെ എത്തിയാല്‍ സ്പോന്സര്മാരുടെ പേരെഴുതിയ ടീ ഷര്‍ട്ട്, കേര്ചീഫ്, കുപ്പി വെള്ളം, എന്തിനു അടിവസ്ത്രം പോലെ അവരുടെ പെരെഴുതിയത് തന്നെ. അപ്പോള്‍ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ അയക്കുന്ന മേസേജിന്റെ വരുമാനം റേഡിയോക്ക്. ഒരു കാര്യം ശ്രടിച്ചാല്‍ അറിയാം മെസേജ് അയക്കേണ്ട ഫോര്‍മാറ്റ് എപ്പോഴും വളരെ ചെറുതായിരിക്കും കാരണം ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് മെസേജ് മൊബൈലില്‍ ടൈപ്പ് ചെയ്ത അയച്ചിരിക്കണം. വലിയ മെസേജുകള്‍ ടൈപാന്‍ മടിയാകും. വരുമാനം കുറയും. സൈക്കോളജിക്കല്‍ അപ്പ്രോച്.. വലിയ കളി അവിടെ ഒന്നുമല്ല, ഇത്തരം വലിയ പരിപാടികളില്‍ അവസരം കിട്ടുന്നവരില്‍ കൂടുതല്‍ പേരും റേഡിയോ അവതരകരുടെയും അണിയറ പ്രവര്‍ത്തകരുടെയും ബന്ധുക്കളും സുഹൃത്തുകള്മായിരിക്കും, വിരലില്‍ എണ്ണാവുന്ന പൊതു ജനവും ഉണ്ടാകും. അപ്പോള്‍ വീട്ടിലയക്കാന്‍ വെച്ച കാശിനു മേസേജയച്ച പ്രേക്ഷകര്‍ എന്തായി?? ശശി.
6. റംസാന്‍ സമയത്ത് പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യം. പക്ഷെ ദാനം കൊടുക്കാന്‍ തയ്യാറാണെങ്കില്‍ ഒരു മെസേജ് അയക്കുക. അതായത് പാവങ്ങള്‍ക്കുള്ള കഞ്ഞിയില്‍ നിന്നും രണ്ടു ദിര്‍ഹം വെച്ച് ഞങ്ങള്‍ക്ക് തരൂ എന്ന്.. ഏതെന്കിലും കാറ്ററിംഗ് കംബനിക്കാരന്‍ ദാനം ചെയ്യുന്ന ഭക്ഷണവും പൊതിഞ്ഞു കെട്ടി ലേബര്‍ ക്യാമ്പുകളില്‍ സ്പോന്സര്‍മാരെ എല്ലാം കൂട്ടി എത്തും. വിശന്നിരിക്കുന്നവന് ഭക്ഷണം കിട്ടിയില്ലെങ്കിലും ഫോട്ടോ എടുപ്പ് നടക്കും. (ഫോട്ടോ കാണുമ്പോള്‍ മറ്റുള്ളവര്‍ കൂടി ഇത്തരം നല്ല പ്രവര്‍ത്തികള്‍ക്ക് മുന്നിട്ടിറങ്ങും എന്നാണിവരുടെ വാദം, പക്ഷെ ഇത എത്ത്രത്തോളം ഇസ്ലാമികം ആണ് എന്ന് ചിന്തിക്കുക ) ചുരുക്കി പറഞ്ഞാല്‍ വലതു കൈകൊണ്ടു ചെയ്യുന്ന പരോപകാരം ഇടതു കൈ പോലും അറിയരുത് എന്ന് പഠിപ്പിച്ച ഇസ്ലാമിനെ ഇവരുടെ പ്രശസ്തിക്കു വേണ്ടി വില്പന ചുളുവില്‍ ചരക്കാക്കുന്നു. വില്‍ക്കാന്‍ പറ്റിയ ഏറ്റവും നല്ല സാധനവും അത് തന്നെ. മറ്റു മതങ്ങളിലെ ചടങ്ങുകളിലും ഇത്തരം പരിപാടി നടക്കുന്നുണ്ട് എങ്കിലും ആ മതത്തില്‍ അന്യനെ സഹായിക്കുന്നത് രഹസ്യമാക്കി വെക്കണം എന്ന് നിബന്ധന ഉണ്ടോ എന്നെനിക്കറിയില്ല.
7. റേഡിയോയില്‍ മെസേജ് അയച്ചു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ അവതാരകന്റെ രാഷ്ട്രീയവും വര്‍ഗീയ പരവുമായ കാഴ്ചപ്പാടിന് യോജിക്കാത്തത് വല്ലതും പറഞ്ഞു പോയാല്‍ 'അദ്ധഹത്തിന്റെ ലൈന്‍ കട്ടായി പോയിരിക്കുന്നു, നമുക്ക് അടുത്ത ആളിലേക്ക് പോകാം' എന്നതായിരിക്കും നടപടി. അപ്പോള്‍ മേസേജയച്ചതിന്റെ കാശ് ഗോവിന്ദ... പങ്കെടുക്കാനുള്ള ആവേശത്തിന് ഒരു പാട് മെസേജ് അയച്ചു പോയിട്ടുണ്ടെങ്കില്‍ എല്ലാം കൂടെ ഗുദാ ഗവാ... ഇനിയിപ്പോ നിങ്ങള്‍ വായിട്ടലക്കുന്നത് മുഴുവന്‍ റേഡിയോയില്‍ വന്നാലും അതിനു എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ??? ഏതെന്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവിടെ ഇതൊക്കെ കേട്ട് കൊണ്ടിരിക്കുന്നുണ്ടോ??? ഇവിടുത്തെ സര്കാരിനെയോ ഭരണത്തെയോ വിലയിരുത്താന്‍ അല്ലെങ്കില്‍ അഭിപ്രായം പറയാന്‍ റേഡിയോ സ്റേഷനുകള്‍ അനുവദിക്കുമോ??? നാട്ടിലെ കാര്യം ഇവിടെ നിലവിളിച്ചിട്ടു ആര് കേക്കാന്‍, എന്ത് പ്രയോചനം?.. ചുരുക്കത്തില്‍ ചെണ്ട മദ്ധളത്തോട് പരാതി പറയുന്നു.. നിങ്ങള്‍ പറയുന്നത് ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ റേഡിയോ സ്റ്റേഷന്‍ മാറ്റുന്നു. നിങ്ങള്‍ മാത്രം ഈ പരിപാടി റിക്കോര്‍ഡ് ചെയ്തു വെച്ച് നിങ്ങളുടെ കുടുംബക്കാരെയും കൂട്ടുകാരെയും കേള്പിച്ചു വലിയവനാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. വെള്ളത്തില്‍ വരച്ചതാനെന്നു റേഡിയോ അവതാരകര്‍ക്കറിയാം...പക്ഷെ വരുമാനം അതല്ലേ എല്ലാം...
8. ഫെയ്സ് ബുക്കും ഇമെയിലും ഉണ്ടെന്നു പറയും, പക്ഷെ അത് വഴി പ്രതികരിച്ചാല്‍ അത് ആരെങ്കിലും വായിക്കുമോ?? കാരണം ഏതൊരു ചോദ്യത്തിനും അഞ്ഞൂറോ അറുനൂറോ കമന്റുകള്‍ വന്നിട്ടുണ്ടാകും അതൊക്കെ ഇരുന്നു വായിക്കാന്‍ ആര്കാന് നേരം??? ഇനി വല്ല കൊണ്ടസ്റിനും പങ്കെടുക്കാന്‍ ആണെങ്കിലും നിങ്ങളുടെ പേര് കമന്റായി ചേര്‍ക്കാന്‍ പറയും പക്ഷെ കമന്റുകളുടെ എണ്ണം നോക്കിയാല്‍ ചിലപ്പോള്‍ അയ്യയിരമോ പതിനായിരമോ ആയിട്ടുണ്ടാകും. അതില്‍ നിന്നും നിങ്ങളുടെ പേര് സെലെക്ടു ചെയ്യുമെന്ന് കരുതാന്‍ പറ്റുമോ കാരണം ഇത്രയും പേരുകള്‍ കോപി ചെയ്തു നരുക്കെടുക്കുന്നത് കൊണ്ട് അവര്‍ക്ക് എന്ത് പ്രയോജനം??? എന്നാല്‍ മെസേജ് അയച്ചാല്‍ ചിലപ്പോള്‍ നിങ്ങളുടെ പേര് അവര്‍ വായിക്കുകയെന്കിലും ചെയ്തേക്കാം.. കാരണം അത് അവര്‍ക്ക് ഒരു വരുമാന മാര്‍ഗമാണ്.
റേഡിയോ സ്റ്റേഷന്‍ ചെയ്യുന്നത് മുഴുവന്‍ തെറ്റാണെന്നോ, അല്ലെങ്കില്‍ റേഡിയോ അവതാരകര്‍ പൊതു സേവനം ചെയ്യുന്നില്ല എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല, പക്ഷെ ഒരാളുടെ പേഴ്സും മൊബൈലും നഷ്ടപ്പെട്ടു എന്ന് പറയാന്‍ പോലും മേസേജയക്കാന്‍ പറയുന്ന മനുഷ്യത്ത രഹിതമായ പണപ്പിരിവ് മാത്രമാണ് ഞാന്‍ എതിര്‍ക്കുന്നത്. പൊതു ജനത്തിനു വേണ്ടി മാത്രം ജീവിക്കുന്നവരാനെന്നു കാണിക്കുകയും എന്നാല്‍ അവരെ പിന്നിലൂടെ വഞ്ചിക്കുകയും ചെയ്യുന്ന സംസ്കാരത്തെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്.
മീശ കത്തുമ്പോള്‍ ബീഡി കത്തിക്കുന്ന ഗള്‍ഫിലെ റേഡിയോ സ്റേഷനുകള്‍.

എല്ലാവര്ക്കും നന്ദി
ReplyDelete