പുതിയ ആശയങ്ങള്‍ കണ്ടെത്തുക, അത് പരീക്ഷിച്ചു നടപ്പിലാക്കുക എന്നത് അയാളുടെ ഒരു ശീലമാണ്. ഭരണാധികാരമോ അല്ലെങ്കില്‍ അത് പോലെ ഉള്ള അധികാര പദവിയോ ഇല്ലാത്തതിനാല്‍ തന്റെ ആശയങ്ങള്‍ ഏതാനും കൂട്ടുകാരുടെ അടുത്തു മാത്രമാണ് അയാള്‍ പങ്കു വെക്കുക. പലപ്പോഴും എന്തെങ്കിലും പുതിയ ആശയങ്ങള്‍ പറഞ്ഞു കൊടുത്താല്‍ 'ശശി'യാവുക എന്നതില്‍ കൂടുതല്‍ ഒന്നും തന്നെ അയാളുടെ കാര്യത്തിലും സംഭവിക്കാറില്ല. ഒന്നുകില്‍ 'എന്തൊരു വിഡ്ഢിത്തം' അല്ലെങ്കില്‍ 'അതൊന്നും നടക്കാത്ത കാര്യം' അല്ലെങ്കില്‍ 'നീ കരുതുന്ന പോലെ ഒന്നും എളുപ്പമല്ല' എന്ന് പറഞ്ഞു കൂട്ടുകാര്‍ നിരുല്‍സാഹപ്പെടുത്തിക്കളയും. സ്ഥിരമായി നേരിടുന്ന കാര്യമായത് കൊണ്ട് അയാള്‍ക്കതില്‍ വിഷമം ഉണ്ടാകാറില്ല. കാരണം കുറെ പേരുടെ സഹായത്തോടെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ് അയാളുടെ മനസ്സില്‍ വരുന്ന കാര്യങ്ങള്‍.അവരുടെ സഹകരണം ഇല്ലെങ്കില്‍ അത് നടക്കില്ല. പണം കൊടുത്തു ചെയ്യിക്കാന്‍ സാധിക്കാറില്ല. എങ്കിലും പുതിയ വിഡ്ഢിത്തങ്ങള്‍ അയാള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാളുടെ വിഡ്ഢിത്തങ്ങളില്‍ നിന്നും എന്തെങ്കിലും ഗുണം കിട്ടിയവര്‍ നേരിട്ട് കാണുമ്പോള്‍ 'നീ ചെയ്തത് നല്ല കാര്യമായിരുന്നു' എന്ന് പറയുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു പോകാറുണ്ട്. വിഡ്ഢിത്തം മറ്റൊരാള്‍ക്ക് സഹായം.
പറഞ്ഞ കാര്യം തള്ളിക്കളഞ്ഞിട്ടു പിന്നീട് "അയ്യോ അന്ന് അത് ചെയ്‌താല്‍ മതിയായിരുന്നു" എന്ന് കേള്‍ക്കുമ്പോള്‍ അയാള്‍ക്ക് സങ്കടം തോന്നാറുണ്ട്. വിഡ്ഢിത്തത്തില്‍ കാര്യമുണ്ടായിരുന്നു.
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കത്തതാണെന്നു പറഞ്ഞു അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചിട്ടു ആരോരുമറിയാതെ വേറൊരു വേദിയില്‍ ചെയ്തു വിജയിപ്പിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. വിഡ്ഢിത്തത്തില്‍ കാമ്പ്ണ്ടായിരുന്നു.
അയാള്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് എളുപ്പം ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല, ഒന്നുകില്‍ അയാള്‍ പറയുന്നത് വിഡ്ഢിത്തമാണ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അയാളുടെ നിലവാരത്തില്‍ ചിന്തിക്കാന്‍ കഴിയുന്നില്ല. എങ്കിലും അയാള്‍ എപ്പോഴും ഓരോ വിഡ്ഢിത്തങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുന്നു. ആരൊക്കെയോ അത് പരീക്ഷിച്ചു നോക്കുന്നു. ചിലര്‍ കളിയാക്കി ചിരിക്കുന്നു. പരാതിയില്ലാതെ അയാള്‍ യാത്ര തുടരുന്നു.
തന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാമ്പത്തികവും സൌകര്യങ്ങളും ഇല്ലാത്തവന്‍ പുതിയ കാര്യങ്ങള്‍ ചിന്തിച്ചാല്‍, പുതിയ ആശയങ്ങള്‍ കൊണ്ട് വന്നാല്‍, അത് എപ്പോഴും വിഡ്ഢിത്തമായി മാത്രമേ ലോകം കാണൂ എന്നയാള്‍ക്ക് അറിയില്ലായിരുന്നു. കാരണം അയാള്‍ ഒന്നിലും അഗ്രഗണ്യന്‍ ആയിരുന്നില്ല. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തന്റെ സ്വപ്‌നങ്ങള്‍ മറ്റുള്ളവര്‍ക്കായി വാരി എറിഞ്ഞു കൊടുക്കുന്ന വെറുമൊരു സാധാരണക്കാരന്‍ മാത്രമായിരുന്നു. വെറുമൊരു സാധാരണക്കാരന്‍...
ആരാണയാള്‍ ...??? ഞാനോ...?? നീയോ??? അതല്ല മറ്റാരെങ്കിലുമോ???