16.05.2014 വെള്ളിയാഴ്ച ഇലക്ഷന്‍ റിസള്‍ട്ട് വന്നു കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഫുഡിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ബിരിയാണി, ജ്യൂസ്, ചായയും പലഹാരങ്ങളും ഒക്കെയായി ഏകദേശം ഇരുപതോളം ബെറ്റുകള്‍ക്ക് ഞാന്‍ സാക്ഷിയാണ്. കേരളത്തില്‍ എല്‍ ഡീ എഫിന് 13 ല്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ ഒരു കമ്യൂണിസ്റ്റു കാരന്റെ ആദ്യത്തെ ബിരിയാണി, കേരളത്തില്‍ യൂ ഡീ എഫിന് 13 ല്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ ഒരു കോണ്ഗ്രസ് കാരന്റെ രണ്ടാമത്തെ ബിരിയാണി. AAPനു ഒരു സീറ്റെങ്കിലും കിട്ടിയാല്‍ ഒരു ബീജെപിക്കാര്‍ന്റെ ബുഫേ ലഞ്ച്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ ഡീ എഫ് ജയിച്ചാല്‍ ചായയും കടിയും. കേരളത്തില്‍ ബീജെപിക്ക് ഒരു സീറ്റെങ്കിലും കിട്ടിയാല്‍ കോണ്‍-മാര്‍ക്ക് കൂട്ടായ്മയുടെ കെഎഫ് സീ.
അങ്ങനെ കേജരിവളിന്റെയും മോഡിയുടെയും , എന്തിനു കാസറഗോഡ് സിദ്ധിഖ് ജയിക്കുമോ, ആപിനു കെട്ടിവച്ച കാശ് കിട്ടുമോ, എന്നിങ്ങനെ ഇരുപതോളം ബെറ്റുകള്‍ നാളത്തോടെ ഫലം അറിയാന്‍ പോവുകയാണ്. ഇതിലൊന്നും ഞാന്‍ കക്ഷിയല്ല പക്ഷെ ഞാന്‍ സാക്ഷിയാണ്. അത് കൊണ്ട് മത്സരത്തിലെ ഫലത്തില്‍ നിന്നും പുട്ട് അടിക്കാന്‍ എനിക്കും അവകാശമുണ്ടായിരിക്കും.
എല്ലാവര്‍ക്കുമായി ഞാനും ഒരു വണ്‍ വേ ബെറ്റ് ആരോടും പറയാതെ കരുതി വെച്ചിട്ടുണ്ട്. ഇലക്ഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടയില്‍ ഏതെന്കിലും ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്വാസം മുട്ടി ചത്താല്‍ എന്റെ വക എല്ലാര്‍ക്കും മുട്ടായി വിതരണം ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment