റമദാന്‍ എന്നത് ഒരു ആഘോഷമല്ല മറിച്ചു അത് ഒരു ജീവിത രീതി ആണ്, അതായത് മനസിനെയും ശരീരത്തെയും നിയന്ത്രിച്ചു ദൈവ സ്മരണയില്‍ ജീവിക്കുന്ന ഒരു മാസം. അതൊരു അനുഭവം ആണ്. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കില്ലെന്ന് തീരുമാനിക്കുന്ന ഒരവസ്ഥ. അവനനോടുള്ള ഒരു വെല്ലു വിളി, അതിലൂടെ വിശപ്പിന്റെ കാഠിന്യം മനസില്ലക്കുക, കൂടുതല്‍ പ്രാര്തനയിലൂടെയും സല്കര്‍മങ്ങളിലൂടെയും ദൈവ പ്രീതിക്ക് വേണ്ടി പ്രയതിനിക്കുക. അതിലൂടെ ജീവിത വിജയം നേടുക.
ഒരു ഗ്രാഫിക് ടെസൈനെര്‍ അയാളുടെ കലാ സൃഷ്ടി മനോഹരമാക്കാന്‍ പല വഴികളും ഉപയോഗിക്കുന്നു, അതിലൊന്നാണ് മനോഹരമായ ചിത്രങ്ങള്‍. ഓരോ ആഘോഷങ്ങള്‍ക്കും അതില്‍ നിന്നുള്ള ആഘര്‍ഷനീയം എന്ന് തോന്നുന്ന അല്ലെങ്കില്‍ അയാളുടെ കയ്യില്‍ ലഭ്യമായിട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ആ കലാ സൃഷ്ടി അയാള്‍ മനോഹരമാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം സമയങ്ങളില്‍ അയാള്‍ എന്ത് ചിത്രങ്ങള്‍ ഉപയോഗിക്കുന്നു എന്നത് അയാളുടെ സ്വാതന്ത്ര്യം ആണ്. കണ്ണിനു സുഖം നല്‍കുന്ന ഒരു കലാ സൃഷ്ടി നല്‍കിയാല്‍ അത് എല്ലാവരും ഷെയര്‍ ചെയ്തു പോകുന്നു. അതിന്റെ സന്ദേശം എന്താണെന്ന് ആരും ചിന്തിക്കാറില്ല. അതിനുള്ള നല്ല ഉദാഹരണമാണ് ഓണത്തിനു എല്ലാവരും പൂക്കളം വെച്ചുള്ള ആശംസാ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യുന്നു, ക്രിസ്തുമസിനു ഉണ്ണിയേശുവിന്റെയും പുല്കൂടിന്റെയും ചിത്രങ്ങള്‍, വാലന്റൈന്‍സ് ഡേയില്‍ ഹൃദയത്തിന്റെ ചിത്രം, വിഷുവിനു കണിയുടെ / കൊന്ന പൂക്കളുടെ ചിത്രങ്ങള്‍ , ഗള്‍ഫിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മരുഭൂമിയും, കേരളത്തിനെ കുറിച്ച് പറയുമ്പോള്‍ തെങ്ങും കായലും , ഇതൊക്കെ ആ ആഘോഷത്തിന്റെ അല്ലെങ്കില്‍ സംഭവത്തിന്റെ മുഴുവനായ സന്ദേശം ഉള്‍കൊള്ളുന്നുണ്ട് എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഏതൊരു സംഭവം ആയാലും അതില്‍ ഉള്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ചിത്രം ടെസൈനര്മാര്‍ ഉപയോഗിചിരിക്കും, അതിനര്‍ത്ഥം ആ ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത് മാത്രമാണ് ആ സംഭവം എന്നല്ല, മറിച്ചു ആ സംഭവത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ആ ചിത്രം. ആ ചിത്രം മാത്രമാണ് ആ സംഭവം എന്ന് ധരിക്കുന്നത് ശെരിയല്ല.
ഇസ്ലാം 'കലാ' പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നില്ല, എങ്കിലും പ്രോത്സാഹിപ്പിക്കുന്നില്ല, ചില കാര്യങ്ങള്‍ ശക്തമായി നിരോധിച്ചിട്ടുമുണ്ട്. ഇനി ആഘോഷ വേളകളിലെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ കൈമാറ്റം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അത് കൈമാറ്റം ചെയ്യുന്ന ആളിനാണ്. ബന്ധു മിത്രാധികളെ സന്ദര്‍ശിക്കലും സമ്മാനങ്ങള്‍ കൈമാറ്റം ചെയ്യലും വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇസ്ലാമില്‍. ഇത് വഴി വ്യക്തി ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ്. പക്ഷെ ഇത്തരം സമ്മാനങ്ങളിലോ സന്ദേശങ്ങളിലോ ഏതെങ്കിലും വസ്തുക്കളുടെ 'ചിത്രങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നില്ല, പകരം മനോഹരമായ കയ്യെഴുത്തു എല്ലായിടത്തും വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്, ഉപയോഗിക്കുന്നുമുണ്ട്.(Calligraphy). ഇസ്ലാമികമായ കാര്യങ്ങള്‍ ഒരിടത്തും ചിത്രങ്ങളിലൂടെ പഠിപ്പിക്കുന്നില്ല പക്ഷെ എഴുത്തിലൂടെ ഉണ്ട് താനും. ഇന്നത്തെ സാങ്കേതിക സൗകര്യം ഉപയോഗപ്പെടുത്തി മുസ്ലിങ്ങളില്‍ പെട്ടവര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇസ്ലാമിക സന്ദേശങ്ങള്‍ കൈമാരുന്നതിന്റെ ആധികാരികത ചോദ്യം ചെയ്യപെടെണ്ടതാണ്. അതിനു ചരിത്രപരമായ അടിത്തറ ഇല്ല. അതിനു എവിടെയും അന്ഗീകാരവും കിട്ടില്ല. കൂടാതെ ഇത്തരം ഗ്രീടിംഗ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്യുന്നത് മുഴുവന്‍ മുസ്ലിങ്ങള്‍ മാത്രമല്ല, എല്ലാ മതത്തില്‍ പെട്ട ടെസൈനര്മാരും ഉണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഇസ്ലാമിക കാര്യം ഒരു ചിത്രത്തിലൂടെ നോക്കി കാണാന്‍ ശ്രമിക്കുന്നത് പ്രായോഗികം അല്ല. അവസാനമായി റമദാനിന്റെ സന്ദേശം കൈമാറാന്‍ എന്തെങ്കിലും ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കുന്നില്ല. മത പരമായ അറിവില്ലായ്മയോ, ആധുനിക ലോകത്തിനനുസരിച്ചു ഇസ്ലാമിലും മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള ഗൂഡ ശ്രമങ്ങളോ, അല്ലെങ്കില്‍ തന്റെ മതത്തിന്റെ വിധി വിലക്കുകള്‍ അറിയാതെ തന്റെ സന്ദേശം മനോഹരമാക്കാന്‍ വേണ്ടി ചെയ്യുന്ന ലളിതമായ വിഡ്ഢിത്തമോ ആയിരിക്കാം ഇത്.
അവസാനമായി ...... ഞാന്‍ നിങ്ങള്‍ക്കയച്ച ഗ്രീറ്റിംഗ് കാര്‍ഡിലൂടെ നിങ്ങള്‍ എന്റെ മതത്തെ വിലയിരുത്താതിരിക്കുക, മറിച്ചു അതിലൂടെ എന്നെ വിലയിരുത്തുക. കാരണം നിങ്ങള്ക്ക് അത് അയച്ചിരിക്കുന്നത് ഞാനാണ്. എന്റെ മതമല്ല..... എല്ലാവര്ക്കും റമദാന്‍ ആശംസകള്‍.
വിശ്വാസം എന്നത് മനസ്സിലാണ്, മതം പ്രചരിപ്പിക്കുന്നതിനായി എപ്പോഴും ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ വലിയ വിശ്വാസികൾ ആവണമെന്നുമില്ലാ........
ReplyDelete