ദൈവ ഭക്തിയെ കുറിച്ചും, സ്വര്‍ഗത്തെ കുറിച്ചും പറഞ്ഞു അവനോടും ഒരു ദിവസം നോമ്ബെടുത്തു നോക്കാന്‍ പറഞ്ഞു. അവനെ ശെരിക്കും കാര്യങ്ങള്‍ മനസിലാക്കാനും നോമ്പിനെ കുറിച്ച് ഒരു ഇംപ്രഷന്‍ ഉണ്ടാക്കി എടുക്കാന്‍, ശെരിക്കുള്ള ഒരു ഇസ്ലാമികമായ നോമ്പിനെ കുറിച്ച് വിശദമായി പറഞ്ഞു തീരുമ്പോഴാണ് ഞങ്ങളുടെ പഴയ കാല സുഹൃത്ത് അഷ്‌റഫ് നടന്നു വന്നു മുന്നില്‍ ചാടിയത്.
ഞങ്ങള്‍ അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരേ കമ്പനിയില്‍ ജോലി ചെയ്തതാണ്. റാഷിദിയയില്‍ ആയിരുന്നു കമ്പനി. അവിടെ തന്നെ താമസവും. പിന്നെ ഞാനും സുദീറും ആ കമ്പനി വിട്ടു, വേറെ രണ്ടു കമ്പനികളില്‍ നല്ല ജോലിയിലേക്ക് മാറി. പക്ഷെ അഷറഫ് ആ കമ്പനിയില്‍ തന്നെ തുടര്‍ന്ന്. ഇപ്പൊ അഞ്ചു വര്ഷം കഴിയുമ്പോള്‍ അവന്‍ ആ കമ്പനിയില്‍ അതെ പൊസിഷനില്‍ തന്നെ തുടരുന്നു. ചെറിയ ഒരു ശമ്പള വര്‍ദ്ധന്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വേറെ ഒന്നും മാറിയിട്ടില്ല. അന്ന് ആ ജോലി വിട്ടു വേറെ നല്ല ജോലി അന്വേഷിക്കാന്‍ കാണിച്ച ധൈര്യത്തോടു എനിക്ക് ബഹുമാനം തോന്നിപ്പോയി. വളരെ നല്ല തീരുമാനമായിരുന്നു. സുദീരിനാനെങ്കില്‍ പണ്ടേ അഷറഫിനോടു ദേഷ്യമാണ്, കാരണം അവന്‍ കത്തിയാന്നേന്നാണ് സുദീറിന്റെ വാദം.
സാധാരണ വിശേഷങ്ങള്‍ ഒക്കെ തീര്‍ന്നപ്പോള്‍ പിന്നെ നോമ്പ് വിശേഷങ്ങള്‍ ആയി..
"എല്ലടോ നോമ്പോക്കെ എങ്ങനെ??? റൂമില്‍ മെസ്സോക്കെ ഉണ്ടോ??? ..." എന്റെ ചോദ്യം...
"ഏയ്, നോമ്ബായത് കൊണ്ട് ഞാന്‍ മെസ്സില്‍ നിന്നൊക്കെ ഒഴിവായി, ഈ ചൂടും , ജോലിയും ടെന്‍ഷനും ഒക്കെ കഴിഞ്ഞു കിച്ചണില്‍ കേറാന്‍ പറ്റുന്നില്ല, ഭയങ്കര ക്ഷീണം...." അവന്‍ പ്രതികരിച്ചു.
"അപ്പൊ ഭക്ഷണമൊക്കെ എങ്ങനെ?? ഹോട്ടലീന്നാ???...."
"ഏയ് അല്ല വൈകുന്നേരം പള്ളീല്‍ പോകും..." കൂളായി അവന്‍ പറഞ്ഞു.
"ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു പോയിട്ട് നേരെ പള്ളീ പോകുമോ ...." സുദീറിന്റെ സംശയം.
"അല്ലേടാ... ഇപ്പൊ രണ്ടു മണിക്ക് എന്റെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ നേരെ റൂമില്‍ പോകും. പിന്നെ കിടന്നങ്ങ് ഉറങ്ങും. ആറരക്കു എണീച്ചു നേരെ പള്ളീലേക്ക് പോകും.. അവിടെ ടെന്റ് ഉണ്ട്." അഷറഫ് പറഞ്ഞു.
"അപ്പൊ നിസ്കാരം... നോമ്പല്ലെടാ... ഖളാ ആക്കാതെ നിസ്കരിക്കണ്ടേ....???" എന്റെ സംശയം....
"രാവിലെ സുബഹി മാത്രം കുറച്ചു ലൈറ്റ് ആകും... നിനക്കറിയില്ലേ എട്ടു മണിക്ക് ഡ്യൂട്ടിക്ക് പോകാന്‍ ഏഴു മണിക്കാ എഴുന്നെല്‍ക്കുന്നെ... അപ്പൊ തന്നെ നിസ്കരിക്കും. പിന്നെ ഡ്യൂട്ടിക്കിടയില്‍ ഒരു ബ്രെയ്ക്ക്. ഉച്ചക്ക് പള്ളിയില്‍ പോയി ളുഹര്‍ നിസ്കരിക്കും, പിന്നെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയാല്‍ ആറര വരെ ഉറക്കം. പിന്നെ എണീച്ച ഉടനെ അസര്‍ നിസ്കരിക്കും. പിന്നെ പള്ളീന്ന് നോമ്പ് തുറക്കുമ്പോള്‍ ഫ്രൂട്സും ചായയും കൂടാതെ ഇപ്പൊ പാക്കറ്റ് ബിരിയാണിയും കിട്ടും. ബിരിയാണി ഞാന്‍ മാറ്റി വെക്കും. മഗ്രിബും നിസ്കരിച്ചു വരുമ്പോ അതും കൊണ്ട് വരും , രാത്രി ഇഷാ നിസ്കാരം കഴിഞ്ഞു ആ ബിരിയാണിയും തിന്നു കിടന്നുറങ്ങും.ഞാന്‍ പിന്നെ പാതി രാത്രി അത്താഴം കഴിക്കാനൊന്നും എണീക്കാരില്ല."
പിന്നെയും എന്തൊക്കെയോ വിശേഷങ്ങള്‍ പങ്കു വെച്ച് അഷറഫ് പോയി... ഞങ്ങള്‍ മുന്നോട്ട് നീങ്ങി..
"ഡാ... " സുദീറിന്റെ പരുഷമായ വിളി.."നീ എന്താ പറഞ്ഞെ??? നോമ്പ് നിങ്ങള്‍ക്കൊക്കെ പുണ്യം ഉണ്ടാകാനുള്ള മാസമാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പട്ടിണിയുടെ വിഷമം മനസിലാക്കാനുള്ളതാണ്... മലപ്പൊറം കത്തി.. വടി വാള്, തേങ്ങാക്കൊലയാണ്... ഇപ്പൊ അവന്‍ പറഞ്ഞത് കേട്ടോ.... അതാ സത്യം"
"അതല്ല സുദീരെ... ഞാന്‍ പറയുന്നത് കേക്ക്..."
"നീ ഒന്നും പറയണ്ട മോനെ, കൊറേ കാലമായി ഞാനും കാണുന്നുണ്ട് ദുബായിലെ ഈ നോമ്പ് കാരെ, എങ്ങനെയെങ്കിലും നോമ്ബായി കിട്ടിയാ മതി ഇവര്‍ക്ക്, പിന്നെ ഒരു രൂപ ചിലവില്ല.. കാര്യമായി പണിയും ചെയ്യണ്ട... പടച്ചോനെ പറ്റിക്കുന്ന കുറെ ടീമുകള്... എന്തിനാടാ മാപ്പിളയാന്നും പറഞ്ഞു നടക്കുന്നെ..? ഇപ്പൊ കണ്ടില്ലേ... അവന്‍ പറഞ്ഞത്.. ഒരു വിധം എല്ലാവരും ഇത് പോലെ തന്നെയാ പരിപാടി.. ഇവന്മാര് രാവിലെ വൈകി എണീറ്റ് ഡ്യൂട്ടിക്ക് പോകും.. ഉച്ചവരെ ജോലി.. പിന്നെ വന്നു കിടന്നുറക്കം.. വൈകിട്ട് ഭക്ഷണം പള്ളിയില്‍ നിന്ന്... മാസം മുഴുവന്‍ ബിരിയാണിയും അരീസും... രാത്രി ഫുഡ് അടിച്ചു നേരെ കേറി കിടക്കും ... പിന്നെ എണീക്കുന്നത് രാവിലെ... അത്താഴവും വേണ്ട.. ശെരിക്കും നോമ്പ് കാലത്ത് മാത്രമാ ഇവന്മാരൊക്കെ ഫ്രൂട്ട്സ് കാണുന്നത് പോലും... അതും പള്ളീന്ന് കിട്ടുന്നത്... ഏതെങ്കിലും ഒരുത്തന്‍ സ്വന്തമായി കാശ് കൊടുത്ത് വാങ്ങുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..... കാശ് ലാഭിക്കാന്‍ കാക്കാന്‍മാര്‍ക്ക് ഇങ്ങനെയും ഒരു അവസരം....."
"ഡാ.. സുദീരെ, നീ പറയുന്നത് ശെരി ആയിരിക്കാം, പക്ഷെ , ഞാന്‍ അങ്ങനെ ഒന്നും അല്ലേടാ...." എന്റെ അവസ്ഥ പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ശ്രമം...
"എനിക്കറിയാം, അത് കൊണ്ട് തന്നെയാ നിന്നോട് ഞാന്‍ ഒരല്പം മാന്യത കാണിക്കുന്നത്... നിന്നെ പോലെ മാന്യമായി നോമ്പിനെ കാണുന്നവര്‍ ഈ ദുബായില്‍ മലയാളികള്‍ ചിലപ്പോ പത്തു ശതമാനമോ അതില്‍ കുറവോ മാത്രമേ ഉണ്ടാകൂ.... ബാക്കി തൊണ്ണൂറുശതമാനത്തിന്റെ കാര്യാ ഞാന്‍ പറഞ്ഞത്... നിനക്ക് നിഷേധിക്കാന്‍ പറ്റുമോ??? നീ വൈകുന്നേരം ആ പള്ളിയുടെ മുറ്റത്തു ഒന്ന് നോക്ക്... എന്തോരം ജനങ്ങളാ അവിടെ ബിരിയാണിക്ക് അടി ഉണ്ടാക്കുന്നത്... എന്താടാ ഇത് കാശിനു വേണ്ടി ഇങ്ങനെയും ചെയ്യുമോ ആള്‍ക്കാര്....?? അതിലൊക്കെ നല്ല എക്സിക്യൂട്ടീവ് ജോലിക്കാര് പോലും ഉണ്ട്. പാവങ്ങള്‍ക്ക് വേണ്ടി അറബികള്‍ കൊടുക്കുന്നതല്ലേ ആ ഭക്ഷണം... ??? ഞാന്‍ ഹോട്ടലില്‍ പോകണം എന്നല്ല പറയുന്നത്, എങ്കിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചൂടെ??? ....ശെരിക്കും ഈ മാസത്തില്‍ എവിടെയാടാ ഭക്തി, എവിടെയാ ധര്‍മം... "
അവനു കുറ്റം പറയാന്‍ ഒരു അവസരം കിട്ടി, കേള്‍ക്കുകയല്ലാതെ നിവൃത്തി ഇല്ല. അവന്‍ പറയുന്നതില്‍ സത്യമുണ്ട് എന്നതിനാല്‍ നിശബ്ദനായി ഞാന്‍ അവനോടൊപ്പം മുന്നോട്ടു നടന്നു.. എന്നെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്നാ പ്രതീക്ഷയുമായി....
**********************************************
No comments:
Post a Comment